ദൈവ ദർശനത്തിനുള്ള ആത്മീയ കാഴ്ചശക്തി നഷ്ടപ്പെടുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം. ദൈവം അകലെയായതുകൊണ്ടല്ല, ആത്മിയ കാഴ്ച്ച മങ്ങിയതുകൊണ്ടാണ് ദൈവസാന്നിധ്യം അനുഭവിക്കാൻ കഴിയാതെ വരുന്നത്.
നമ്മുടെ പ്രാർത്ഥനയിലെ സാധാരണ അജണ്ടകളിൽ നിന്നും തികച്ചും വ്യത്യസ്തമായ വ്യത്യസ്തമായ ഒരാവശ്യത്തിനുവേണ്ടി പ്രാർത്ഥിക്കുവാൻ ക്രിസ്തു ആവശ്യപ്പെടുന്നുണ്ട് : 'നിങ്ങളെ ദ്രോഹിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുക.' മത്തായി 5:44
'വിശ്വസിച്ചവര്‍ എല്ലാവരും ഒറ്റ സമൂഹമാവുകയും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായിക്കരുതുകയും ചെയ്‌തു...ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീട്ടിൽ അപ്പം നുറുക്കിക്കൊണ്ടു ഉല്ലാസവും ഹൃദയപരമാർത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും ദൈവത്തെ സ്തുതിക്കയും സകലജനത്തിന്റെയും കൃപ അനുഭവിക്കയും ചെയ്തു.
'ജനത്തില്‍ പലരും സ്‌ത്രീപുരുഷഭേദമെന്നിയേ യഹൂദ സഹോദരന്‍മാര്‍ക്കെതിരേ നെഹമ്യാവിനോട് ആവലാതി പറഞ്ഞു.
ചിലര്‍ പറഞ്ഞു: പുത്രീപുത്രന്‍മാരടക്കം ഞങ്ങള്‍ വളരെപ്പേരുണ്ട്. ജീവന്‍ നിലനിര്‍ത്താന്‍ ഞങ്ങള്‍ക്കു ധാന്യം തരുക.