നിരപരാധികൾ അനുഭവിക്കുന്ന പീഡനങ്ങളും അപമാനങ്ങളും ഒക്കെ ദൈവം അനുഗ്രഹവും അഭ്യുന്നതിയും ആയി രൂപാന്തരപ്പെടുത്തുമെന്ന വലിയ ജീവിതഗന്ധിയായ സാക്ഷ്യമാണ് പഴയ നിയമത്തിലെ ജോസഫിന്റെ ജീവിതം.
ദൈവത്തോട് ജ്ഞാനം അപേക്ഷിച്ച ശലോമോന് ദൈവം അതുല്യമായ ജ്ഞാനവും സമ്പത്തും മഹത്വവും നൽകി അനുഗ്രഹിച്ചു. അവന്റെ ജ്ഞാനം കേൾക്കാൻ ദൂരദേശങ്ങളിൽ നിന്നുപോലും ആളുകൾ എത്തി. എന്നാൽ ജീവിതത്തിന്റെ അവസാനഘട്ടത്തിൽ, ശലോമോന് ആത്മീയ ട്രാക്ക് തെറ്റി.
അപ്പൊസ്തലപ്രവൃത്തികൾ 4-ാം അധ്യായത്തിൽ ക്രിസ്തീയ വിശ്വാസത്തിന്റെ ഏറ്റവും ശക്തമായ പ്രഖ്യാപനങ്ങളിൽ ഒന്നാണ് പത്രോസ് പറയുന്നത്.
ഇത് പത്രോസ് തന്റെ ജീവിതവും വിശ്വാസവും കൊണ്ട് സാക്ഷ്യപ്പെടുത്തിയ സത്യമാണ്:
ദൈവം മനുഷ്യനെ വിലയിരുത്തുന്ന തുലാസും മനുഷ്യൻ മനുഷ്യനെ വിലയിരുത്തുന്ന തുലാസും വ്യത്യസ്തമാണ്. മനുഷ്യൻ അളവിൽ ശ്രദ്ധിക്കുന്നു, ദൈവം ഹൃദയത്തെ നോക്കുന്നു. കാഴ്ചയിൽ തിളങ്ങുന്ന ദാനങ്ങളെ മനുഷ്യൻ പ്രശംസിക്കുന്നു, ദൈവം സ്നേഹത്തോടും വിശ്വാസത്തോടും കൂടെ സമർപ്പിക്കുന്ന ദാനത്തെ അംഗീകരിക്കുന്നു.
വിശ്വാസിയുടെ ക്രിസ്തുവിനോടുള്ള ബന്ധം ഒരു മതവിശ്വാസമോ ആചാരാനുഷ്ഠാനമോ മാത്രമല്ല, അത് ജീവനുള്ള ഒരു വിവാഹ ബന്ധമാണ്:
'വിശ്വാസത്യാഗികളായ മക്കളേ, മടങ്ങിവരുവിൻ എന്നു യഹോവയുടെ അരുളപ്പാട്; ഞാനല്ലോ നിങ്ങളുടെ ഭർത്താവ്...'
യിരെമ്യാവ് 3:14