ജീവനുള്ള തിരുവചനം

'അങ്ങേക്കെതിരേ പാപം ചെയ്യാതിരിക്കേണ്ടതിനു ഞാന്‍ അങ്ങയുടെ വചനം ഹൃദയത്തില്‍ സൂക്‌ഷിച്ചിരിക്കുന്നു.'
സങ്കീര്‍ത്തനങ്ങള്‍ 119 : 11

വിശുദ്ധ ഹൃദയത്തിൽ നിന്നുള്ള സ്തോത്രം

നോമ്പുകാരെ, മാലിന്യമില്ലാത്ത ഹൃദയത്തോടും വെടിപ്പും വിശുദ്ധിയുമുള്ള ശരീരത്തോടും കൂടി രാജാധിരാജന് വിവേകപൂർണമായുള്ള കാഴ്ചകൾ സമർപ്പിക്കാം. നിങ്ങളുടെ അധ്വാനങ്ങളാൽ സ്തുതിയും നിങ്ങളുടെ സുകൃത നടപടികളാൽ സ്തോത്രവുമാകുന്ന സൽഫലങ്ങൾ ദൈവത്തിന് അർപ്പിക്കുവിൻ.

ഒരുങ്ങുക

പാപിയെ, വരുവാനിരിക്കുന്ന ന്യായവിധിയെ ഓർത്ത് ജാഗ്രതയുള്ളവരാകുക.  അവസരം ഉള്ളപ്പോൾ സങ്കടത്തോടും കണ്ണുനീരോടും കൂടി അനുതാപത്തിനായി സമീപിക്കുക. അപ്പോൾ പ്രാർത്ഥന കൈക്കൊള്ളപ്പെടും.

തന്നാലും നാഥാ ആത്മാവിനെ

ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,

അനുതാപത്തിന്റെ കണ്ണുനീർ

പശ്ചാത്താപത്തിന്റെ ഹൃദയ വ്യഥയിൽ പാപി ചൊരിയുന്ന ഒരു കണ്ണുനീർത്തുള്ളിക്ക് അമൂല്യ രത്നങ്ങളേക്കാൾ വിലയുണ്ട്.
അനുതാപത്തിന്റെ കണ്ണുനീർ പാപിയുടെ മുഖം വിരൂപമാക്കുമെങ്കിലും ഹൃദയം തേജോമയമാക്കും.

നോമ്പിൽ കർത്തനോടൊപ്പം

നോമ്പാചരിക്കുന്നവർ പാലിക്കേണ്ട നിബന്ധനകളെ പറ്റി സഭാ പിതാക്കന്മാർക്ക് ഉന്നത ദർശനങ്ങളുണ്ടായിരുന്നു:
ചിന്തകളെ നിയന്ത്രണത്തിലാക്കണം, ദൃഷ്ടികൾ ദൈവത്തിലേക്ക് ഉയർത്തണം, പാപത്തിനെതിരെ ജാഗ്രത പുലർത്തണം,  പ്രാർത്ഥനയും ആത്മീയ ശുശ്രൂഷകളും സജീവമാക്കണം.

സ്നേഹമില്ലെങ്കിൽ

' നോമ്പങ്ങേറ്റം നന്നാണെന്നാലുൾസ്നേഹം കൂടാ-
തീ- നോമ്പേൽപ്പോനരുചി വളർത്തും, യത്നം പാഴാകും
സ്നേഹം കൂ-ടാതർത്ഥനയർപ്പിച്ചെന്നാൽ വാനിൽ
വാഴ്‌വോ-നെ കാണാൻ ചിറകിനു വീര്യം പ്രാപിക്കില്ല.'
    (മാർ യാക്കോബ്, തിങ്കൾ -പ്രഭാതനമസ്കാരം)

രണ്ടോ മൂന്നോപേർ എന്റെ നാമത്തിൽ

നമ്മൾ ഒരുമിച്ചുചേരുമ്പോൾ  ദൈവം നമുക്കൊപ്പം ചേരുന്നതാണ് ആരാധനയുടെയും കൂട്ടായ്‌മയുടെയും ശക്തി.

' രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ട്‌.' മത്തായി 18:20

ഇന്ന് യേശുവിനൊപ്പം...

ആത്മീയ മേഖല ശബ്ദമുഖരിതമാണ്.  അപേക്ഷകൾ, പരാതികൾ,  പരിഭവങ്ങൾ,  ആൾക്കൂട്ട ബഹളങ്ങൾ... അങ്ങനെ ആത്മീയ മേഖല എപ്പോഴും ശബ്ദായമാനമാണ്. സ്വർഗ്ഗസ്ഥ പിതാവിന്റെ മുമ്പിൽ എത്തുന്ന മക്കളെല്ലാം അസ്വസ്ഥരാണ്. സന്തോഷവും സംതൃപ്തിയുമുള്ള മുഖങ്ങൾ വളരെ വളരെ കുറവാണ്. 

സ്തുതിക്ക് യോഗ്യനെ സ്തുതിക്കാം

ദൈവത്തിനു സ്തോത്രം!

കർത്താവിൽ പ്രിയ സഹോദരങ്ങളെ, 

 

ദൈവത്തിന്റെ മഹത്വത്തെ പറ്റി പറയുമ്പോൾ എപ്പോഴും വാചാലനാകുന്ന ദാവീദ്, ഒരൊറ്റ വാക്യത്തിൽ ദൈവത്തിന്റെ ഏഴ് മഹത്വങ്ങളാണ് പ്രസ്താവിക്കുന്നത്:

Pages