രണ്ടോ മൂന്നോപേർ എന്റെ നാമത്തിൽ

നമ്മൾ ഒരുമിച്ചുചേരുമ്പോൾ  ദൈവം നമുക്കൊപ്പം ചേരുന്നതാണ് ആരാധനയുടെയും കൂട്ടായ്‌മയുടെയും ശക്തി.

' രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ട്‌.' മത്തായി 18:20

' അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു...'
പ്രവൃത്തികൾ 2:4

'ചിലര്‍ സാധാരണമായി ചെയ്യാറുള്ളതുപോലെ നമ്മുടെ സഭായോഗങ്ങള്‍ നാം ഉപേക്‌ഷിക്കരുത്‌. '
ഹെബ്രാ. 10 : 25

സംഘത്തീന്നുണ്ടാകും പുണ്യം പാരം കാമ്യം
യാചിപ്പെല്ലാം നേടാനതിനുണ്ടേറ്റം വീര്യം
അതിനിസ്സാരം താൻ വർഷത്തിൻ വെള്ളത്തുള്ളി
കൂടിച്ചേർന്നാലവ ദുസ്തരമാം തോടായ് തീരും
ഏറും വായ്കൾ തൻ യാചനയങ്ങൊന്നായ് കൂടി
ന്യായാധീശൻ തള്ളാത്തവിധം മുന്നേറീടും.
      (മാർ യാക്കോബ്, വ്യാഴം-മദ്ധ്യാഹ്ന നമസ്കാരം)

ശുഭദിനാശംസകൾ!
ഏ. പി. ജോർജ്ച്ചൻ