പാപം ചെയ്യാനുള്ള അവകാശമല്ല കൃപ

'പണ്ടുതന്നെ ശിക്‌ഷയ്‌ക്കായി നിശ്‌ചയിക്കപ്പെട്ടിരുന്ന ചില ദുഷ്‌ടമനുഷ്യര്‍ നിങ്ങളുടെയിടയില്‍ കയറിക്കൂടിയിട്ടുണ്ട്‌. അവര്‍ നമ്മുടെ ദൈവത്തിന്റെ കൃപയെ തങ്ങളുടെ അശുദ്‌ധജീവിതത്തിനായി ദുര്‍വിനിയോഗിക്കുകയും നമ്മുടെ ഏകനാഥനും കര്‍ത്താവുമായ യേശുക്രിസ്‌തുവിനെ തള്ളിപ്പറയുകയും ചെയ്യുന്നു.'
യുദാ. 1 : 4

 വിശ്വാസികളുടെയിൽ പ്രചാരത്തിൽ വന്ന ഗുരുതരമായ ദൈവനിന്ദയെപ്പറ്റിയാണ് ഇവിടെ പരാമർശിക്കുന്നത്. ആ ദുരുപദേശം ഇപ്രകാരമായിരുന്നു: ദൈവത്തിന്റെ കൃപയാലാണ് രക്ഷ ലഭ്യമാകുന്നത്, യാതൊരു വിധത്തിലും നന്മ പ്രവൃത്തികളെ ആശ്രയിച്ചല്ല, അതുകൊണ്ട് വിശ്വാസികൾക്ക് തങ്ങൾക്കു ബോധിച്ച പ്രകാരം ജീവിക്കാം. അവർ എങ്ങനെ ജീവിച്ചാലും എന്തുചെയ്താലും ദൈവം കൃപയാൽ അവരോടു ക്ഷമിക്കും.

ഈ മനുഷ്യർ തങ്ങളുടെമേലുള്ള ക്രിസ്തുവിന്റെ കർത്തൃത്വത്തെ നിഷേധിക്കുകയും അതേസമയം അവൻ കർത്താവാണെന്നു വിശ്വസിക്കുന്നുവെന്ന് പുറമേ പറയുകയും ചെയ്യുമായിരുന്നു.
ഈ മനോഭാവം ഇന്നും വിശ്വാസികളിൽ നിലനിൽക്കുന്നുണ്ട്‌.

'ആകയാൽ നാം എന്തു പറയേണ്ടു? കൃപ പെരുകേണ്ടതിന്നു പാപം ചെയ്തുകൊണ്ടിരിക്ക എന്നോ? ഒരുനാളും അരുതു.' റോമർ 6:1

ശുഭാശംസകൾ!
ഏ.  പി. ജോർജച്ചൻ