ഹൃദയത്തിന്റെ ദൈവശാസ്ത്രം -4

ഹൃദയത്തെ ജാഗ്രതയോടെ സൂക്ഷിക്കുന്നതിനുള്ള നാലാമത്തെ സമീപനം ഹൃദയ വയലിൽ ആത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കൽ ആണ്. ഹൃദയത്തിന്റെ ഡാഷ്ബോർഡിൽ തെളിയുന്ന ചുമന്ന ലൈറ്റ്   പാപവികാരങ്ങളുടെ സിഗ്നലുകളും ഗ്രീൻ ലൈറ്റ് ആത്മാവിന്റെ ഫലങ്ങളും ആണ് :
ആത്‌മാവിന്റെ ഫലങ്ങള്‍ സ്‌നേഹം, ആനന്‌ദം, സമാധാനം, ക്‌ഷമ, ദയ, നന്‍മ, വിശ്വസ്‌തത,
സൗമ്യത, ആത്‌മസംയമനം ഇവയാണ്‌. ഇവയ്‌ക്കെതിരായി ഒരു നിയമവുമില്ല.
ഗലാത്തിയാ 5 : 22-23
ആത്മാവിന്റെ ഫലങ്ങൾ വിരിയുന്ന ഹൃദയ പൂന്തോട്ടം ഹൃദ്യവും ഹൃദയഹാരിയുമാണ്. ഹൃദയം നിറയെ സാത്വിക ഭാവങ്ങളും ഉദാത്ത ചിന്തകളും ആണെങ്കിൽ അത് വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും പുറത്തുവരും. നല്ല മനുഷ്യൻ ഹൃദയത്തിലെ നല്ല നിക്ഷേപങ്ങളിൽ നിന്ന് നല്ലത് പുറപ്പെടുവിച്ചു കൊണ്ടിരിക്കും. നല്ല വൃക്ഷം നല്ല ഫലം കായ്ക്കും. ആകാത്ത വൃക്ഷം ആകാത്ത ഫലവും കായ്ക്കും.

സാത്താന്യ പ്രലോഭനങ്ങളും പ്രകോപനങ്ങളും ഹൃദയത്തെ ദുഷ്കരമാക്കാതിരിക്കാൻ ഹൃദയത്തെയും ജീവിതാനുഭവങ്ങളെയും നന്മ കൊണ്ടും  നല്ല സുഹൃത്ത് ബന്ധങ്ങൾ കൊണ്ടും നിറക്കണമെന്നാണ് സങ്കീർത്തനക്കാരൻ പറയുന്നത് :

ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും
യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ. സങ്കീർത്തനങ്ങൾ 1:1-2

ഹൃദയത്തിൽ അസഹിഷ്ണുതയുടെയും കോപത്തിന്റെയും  റെഡ് ലൈറ്റുകൾ തുടർച്ചയായി തെളിയുമ്പോൾ മനസ്സിന്റെ ടെക്നീഷ്യനായ ക്രിസ്തുവിനോട് പ്രാർത്ഥിക്കണം :
ദൈവമേ, ജീവന്റെ ഉറവയുടെ ഉറവിടമായ എന്റെ ഹൃദയത്തെ ജാഗ്രതയോടെ സൂക്ഷിക്കുവാൻ എന്നെ സഹായിക്കേണമേ. അസഹിഷ്ണുതയും അക്ഷമയും ഉപേക്ഷിക്കുവാനും, ദീർഘക്ഷമയും സൗമ്യതയും എന്നിൽ വളർന്നു വരുവാനും സഹായിക്കേണമേ.  ആത്മാവിന്റെ ഫലങ്ങൾ എന്റെ വാക്കുകളിലും ചിന്തകളിലും പ്രവർത്തികളിലും നിറയുവാൻ സഹായിക്കേണമേ. ഹൃദയത്തിൽ നിഷേധ വികാരങ്ങളുടെ കൊടുങ്കാറ്റ് അടിപ്പിക്കുന്ന സാത്താന്യ ശത്രുക്കളെ അവിടുന്ന് പിന്തിരിപ്പിക്കേണമേ. ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത്‌ എന്നോടു ദയ തോന്നണമേ!അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത്‌ എന്റെ അതിക്രമങ്ങള്‍ മായിച്ചുകളയണമേ!
പാപത്തോടെയാണു ഞാന്‍ പിറന്നത്‌; അ-മ്മ-യു-ടെ- ഉ-ദ-ര-ത്തില്‍- ഉ-രു-വാ-യ-പ്പോ-ഴേ- ഞാന്‍- പാ-പി-യാ-ണ്‌
ഹൃ-ദ-യ-പ-ര-മാര്‍-ഥ-ത-യാ-ണ്‌- അ-ങ്ങ്‌- ആ-ഗ്ര-ഹി-ക്കു-ന്ന-ത്‌-;-
ആ-ക-യാല്‍,- എ-ന്‍െ-റ- അ-ന്ത-രം-ഗ-ത്തില്‍- ജ്‌-ഞാ-നം- പ-ക-ര-ണ-മേ-!-
ഹി-സോ-പ്പു- കൊ-ണ്ട്‌- എ-ന്നെ- പ-വി-ത്രീ-ക-രി-ക്ക-ണ-മേ-!-
ഞാന്‍- നിര്‍-മ-ല-നാ-കും-;- എ-ന്നെ- ക-ഴു-ക-ണ-മേ-!-
ഞാന്‍- മ-ഞ്ഞി-നെ-ക്കാള്‍- വെ-ണ്‍-മ-യു-ള്ള-വ-നാ-കും.-
ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്‌ടിക്കണമേ! അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ നിക്‌ഷേപിക്കണമേ!  സങ്കീര്‍ത്തനങ്ങള്‍ 51 : 1-10