സ്വതന്ത്രരാക്കപ്പെടുന്ന അടിമകൾ തുല്യ പൗരാവകാശമുള്ളവരാണ്. അവർക്ക് അടിമത്വ-ദാസ്യമനോഭാവം ആവശ്യമില്ല. പാപത്തിൻറെയും സാത്താൻറെയും അടിമനുകത്തിൽ നിന്ന് ക്രിസ്തുവിനാൽ സ്വതന്ത്രരാക്ക പെട്ടവർ അവകാശമുള്ള ദൈവമക്കളാണ്. അപ്പന്റെ ഭവനത്തിൽ വീണ്ടും സ്വീകരിക്കപ്പെട്ട മകന്റെ സന്തോഷവും നന്ദിയും അഭിമാനബോധവും യഥാസ്ഥാനപ്പെടുത്തപെട്ടവർക്കുണ്ടാകണം. ജഡീക മോഹങ്ങൾക്ക് വീണ്ടും കീഴ്പ്പെട്ട് ക്രിസ്തു നൽകിയ വിലപ്പെട്ട അവസരം നഷ്ടപ്പെടുത്തരുതേ!
ഇനി ഞാന്‍ നിങ്ങളെ ദാസന്മാര് എന്നു വിളിക്കുകയില്ല. കാരണം, യജമാനന് ചെയ്യുന്നതെന്തെന്ന് ദാസന് അറിയുന്നില്ല. എന്നാല്‍, ഞാന്‍ നിങ്ങളെ സ്നേഹിതന്മാരെന്നു വിളിച്ചു. എന്തെന്നാല്‍, എന്റെ പിതാവില്‍നിന്നു കേട്ടതെല്ലാം നിങ്ങളെ ഞാന്‍ അറിയിച്ചു. യോഹന്നാന് 15 : 15
ആകയാല്‍, നീ ഇനിമേല്‍ ദാസനല്ല, പിന്നെയോ പുത്രനാണ്; പുത്രനെങ്കില്‍ ദൈവഹിതമനുസരിച്ച് അവകാശിയുമാണ്. ഗലാത്യർ 4 : 7
എന്നാൽ ഇപ്പോൾ പാപത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന്നു ദാസന്മാരായിരിക്കയാൽ നിങ്ങൾക്കു ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്റെ അന്തം നിത്യജീവനും ആകുന്നു. റോമർ 6:22
സ്വാതന്ത്യ്രത്തിലേക്കു ക്രിസ്തു നമ്മെമോചിപ്പിച്ചു. അതുകൊണ്ട് നിങ്ങള്‍ സ്ഥിരതയോടെ നില്ക്കുവിന്. അടിമത്തത്തിന്റെ നുകത്തിന് ഇനിയും നിങ്ങള്‍ വിധേയരാകരുത്. സഹോദരരേ, സ്വാതന്ത്യ്രത്തിലേക്കാണ് നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്; ഭൗതികസുഖത്തിനുള്ള സ്വാതന്ത്യ്രമായി അതിനെ ഗണിക്കരുതെന്നുമാത്രം. പ്രത്യുത, സ്നേഹത്തോടുകൂടെ ദാസരെപ്പോലെ പരസ്പരം സേവിക്കുവിന്‍. ഗലാത്യർ 5 : 1-13
-ഫാ. ഡോ. ഏ. പി. ജോർജ്