വൃക്ഷവും ഫലവും

ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,
'നിങ്ങളുടെയിടയില്‍ വ്യഭിചാരത്തിന്റെയും യാതൊരുവിധ അശുദ്‌ധിയുടെയും അത്യാഗ്രഹത്തിന്റെയും പേരുപോലും കേള്‍ക്കരുത്‌. അങ്ങനെ വിശുദ്‌ധര്‍ക്കു യോഗ്യമായ രീതിയില്‍ വര്‍ത്തിക്കുവിന്‍.
മ്ലേച്ഛതയും വ്യര്‍ഥഭാഷണവും ചാപല്യവും നമുക്കു യോജിച്ചതല്ല. പകരം കൃതജ്‌ഞതാ സ്‌തോത്രമാണ്‌ ഉചിതം.'
എഫേ. 5 : 3-4

ക്രിസ്തുവിന്റെ അനുയായികൾക്ക് യോഗ്യമല്ലാത്ത ചില പാപപ്രവണതകളെപ്പറ്റി അപ്പോസ്തോലൻ പറയുന്നു. അത്തരം ബാലഹീനതകളുടെ പേരിൽ ക്രിസ്ത്യാനി അറിയപ്പെടുന്നത് ക്രിസ്തുവിന്റെ നാമത്തിന് കളങ്കമാണ്. സമൂഹത്തിൽ എതിർസാക്ഷ്യമാണ്. വളർന്നു വരുന്ന മക്കൾക്ക്‌ നികൃഷ്ട മാതൃകയുമാണ്.

അത്മീയ ചിട്ടകളും അനുഷ്ടാനങ്ങളും നല്ലതാണ്. പക്ഷെ ജീവിതം
വിശുദ്‌ധര്‍ക്കു യോഗ്യമായരീതിയില്‍ ആയിരിക്കുവാനുംകൂടി ശ്രദ്ധിക്കണം.

'നല്ല വൃക്‌ഷം നല്ല ഫലവും ചീത്ത വൃക്‌ഷം ചീത്തഫലവും നല്‍കുന്നു.
നല്ല വൃക്‌ഷത്തിനു ചീത്തഫലങ്ങളോ ചീത്ത വൃക്‌ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല.'
മത്തായി 7 : 17-18

ശുഭാശംസകൾ!
ഏ.  പി. ജോർജച്ചൻ