ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,
'ഒരിക്കലും പാപം ചെയ്യാതെ നന്‍മമാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമുഖത്തില്ല.' സഭാ. 7 : 20
മനുഷ്യരെ അന്ധമായി അനുകരിക്കുകയും ആശ്രയിക്കുകയും ആരാധിക്കുകയും ചെയ്യുന്നവർ ഓർത്തിരിക്കേണ്ട ഒരു വലിയ സത്യമാണിത്. നേതൃസ്ഥാനികളും സെലിബ്രിറ്റികളും ഒക്കെ പരിമിതികളും പാപപ്രവണതകളുമുള്ള സാധാരണ മനുഷ്യരാണ്.
' പാപം ചെയ്യാത്ത മനുഷ്യൻ ഇല്ല.' 2 ദിനവൃത്താന്തം 6:36
'എല്ലാവരും വഴിതെറ്റി ഒന്നുപോലെ ദുഷിച്ചുപോയി; നന്‍മചെയ്യുന്നവനില്ല, ഒരുവന്‍ പോലുമില്ല.'
സങ്കീര്‍ത്തനങ്ങള്‍ 14 : 3
'ഹൃദയം നിര്‍മലമാക്കി, പാപത്തില്‍നിന്നു ശുദ്‌ധി നേടിയിരിക്കുന്നു എന്നുപറയാന്‍ ആര്‍ക്കു കഴിയും?' സദൃ. 20 : 9
'...മനുഷ്യഹൃദയം തിന്‍മകൊണ്ടു നിറഞ്ഞിരിക്കുന്നു...' സഭാ. 9 : 3
'എല്ലാവരും പാപംചെയ്‌ത് ദൈവമഹത്വത്തിന് അയോഗ്യരായി.'
റോമാ 3 : 23
'നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്‌തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്‌ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെശുദ്‌ധീകരിക്കുകയും ചെയ്യും.
1 യോഹന്നാന്‍ 1 : 9
ശുഭാശംസകൾ!
ഏ. പി. ജോർജച്ചൻ