'നിന്റെ കയ്യിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു...'
സങ്കീർത്തനങ്ങൾ 31:5
ഈ വാക്യത്തിന്റെ പ്രാരംഭഭാഗം യേശുകർത്താവ് ക്രൂശിന്മേൽ മരണസമയത്ത് ഉദ്ധരിച്ചതാണ് (ലൂക്കൊ 23:46).
അനേകം വിശ്വാസവീരന്മാരും മരണം അഭിമുഖീകരിച്ചപ്പോൾ ഇത് ആവർത്തിച്ചിട്ടുണ്ട്. ദൈവത്തിൽ ഏല്പിക്കുന്നതെന്തും ദൈവം സൂക്ഷിക്കുകയും, സംരക്ഷിക്കുകയും ചെയ്യും.
ദൈവത്തിന്റെ കരങ്ങളിൽ നമ്മുടെ ആത്മാവിനെയും, ജീവനെയും നമ്മുടെ നിത്യതയെയും ജീവിതപങ്കാളിയെയും മക്കളെയും ഭരമേല്പിക്കുന്നത് ഏറ്റവും ഉത്തമവും സുരക്ഷിതവുമാണ്. പിന്നെ അവയെ ഓർത്ത് ഒരിക്കലും ഭരപ്പെടേണ്ടതില്ല.
എന്റെ ആടുകള്‍ എന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു.
ഞാന്‍ അവയ്‌ക്കു നിത്യജീവന്‍ നല്‍കുന്നു. അവ ഒരിക്കലും നശിച്ചുപോവുകയില്ല. അവയെ എന്റെ അടുക്കല്‍നിന്ന് ആരും പിടിച്ചെടുക്കുകയുമില്ല.
അവയെ എനിക്കു നല്‍കിയ എന്റെ പിതാവ് എല്ലാവരെയുംകാള്‍ വലിയവനാണ്. പിതാവിന്റെ കൈയില്‍നിന്ന് അവയെ പിടിച്ചെടുക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല.
യോഹന്നാന്‍ 10 : 27-29
'അതുനിമിത്തം തന്നേ ഞാൻ ഇതൊക്കെയും സഹിക്കുന്നു; എങ്കിലും ലജ്ജിക്കുന്നില്ല; ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവൻ എന്റെ ഉപനിധി ആ ദിവസംവരെ സൂക്ഷിപ്പാൻ ശക്തൻ എന്നു ഉറച്ചുമിരിക്കുന്നു.'
2 തിമൊഥെയൊസ് 1:12
'ആകയാല്‍, ദൈവഹിതമനുസരിച്ചു സഹിക്കുന്നവര്‍ നന്‍മചെയ്‌തുകൊണ്ടു വിശ്വസ്‌തനായ സ്രഷ്‌ടാവിനു തങ്ങളുടെ ആത്‌മാക്കളെ ഭരമേല്‍പിക്കട്ടെ.'
1 പത്രോസ് 4 : 19
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ.