'അത് ശബതിനുള്ള ഒരുക്കത്തിന്റെ ദിവസമായിരുന്നു. ആ ശബത് ഒരു വലിയ ദിവസമായിരുന്നു. ശബതിൽ ശരീരങ്ങള്‍ കുരിശില്‍ കിടക്കാതിരിക്കാന്‍വേണ്ടി അവരുടെ കാലുകള്‍ തകര്‍ക്കാനും അവരെ നീക്കംചെയ്യാനും യഹൂദര്‍ പീലാത്തോസിനോട് ആവശ്യപ്പെട്ടു...
അവര്‍ യേശുവിനെ സമീപിച്ചപ്പോള്‍ അവന്‍ മരിച്ചുകഴിഞ്ഞു എന്നു കാണുകയാല്‍ അവന്റെ കാലുകള്‍ തകര്‍ത്തില്ല.
എന്നാല്‍, പടയാളികളിലൊരുവന്‍ അവന്റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അതില്‍നിന്നു രക്‌തവും വെള്ളവും പുറപ്പെട്ടു. '
യോഹന്നാന്‍ 19 : 31-34
ശാസ്ത്രി-പരീശ- മഹാപുരോഹിത പ്രമാണിമാർ നീതിമാന്റെ ക്രൂശീകരണം ആഘോഷമായി പൂർത്തിയാക്കി. പിന്നെ, ശബതിലെ ചടങ്ങു പരിപാടികളും ആനുഷ്ടാന മുറകളും വിശുദ്ധമായി ആചരിച്ചു.
'അനന്തരം, യേശു അവരോടു ചോദിച്ചു: ശബതിൽ നന്‍മ ചെയ്യുന്നതോ തിന്‍മചെയ്യുന്നതോ, ജീവന്‍ രക്‌ഷിക്കുന്നതോ നശിപ്പിക്കുന്നതോ, ഏതാണു നിയമാനുസൃതം? അവര്‍ നിശ്ശബ്‌ദരായിരുന്നു.
അവരുടെ ഹൃദയ കാഠിന്യത്തില്‍ ദുഃഖിച്ച് അവരെ ക്രോധത്തോടെ നോക്കിക്കൊണ്ട്, യേശു അവനോടു പറഞ്ഞു: കൈ നീട്ടുക; അവന്‍ കൈനീട്ടി; അതു സുഖപ്പെട്ടു.'
മര്‍ക്കോസ് 3 : 4-5
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ