'ഞാന്‍ മുമ്പ് ചുരുക്കമായി നിങ്ങള്‍ക്ക് എഴുതിയിട്ടുള്ളതുപോലെ, വെളിപാടുവഴിയാണ് ഈ രഹസ്യം എനിക്ക് അറിവായത്.
ഈ വെളിപാടനുസരിച്ച് വിജാതീയര്‍ കൂട്ടവകാശികളും ഒരേ ശരീരത്തിന്റെ അംഗങ്ങളും സുവിശേഷത്തിലൂടെ യേശുക്രിസ്‌തുവില്‍ വാഗ്‌ദാനത്തിന്റെ ഭാഗഭാക്കുകളുമാണ്.
എഫേ. 3 : 3-6
ക്രിസ്തുവിന്റെ സുവിശേഷത്തിൽ വിശ്വസിക്കുന്ന ജാതികൾക്കുള്ള മൂന്ന് നേട്ടങ്ങൾ പൗലോസ് രേഖപ്പെടുത്തുന്നു:
-യെഹൂദ വിശ്വാസികൾക്കൊപ്പം അവർ കൂട്ടവകാശികളാണ്, -ക്രിസ്തുവിന്റെ ശരീരമായ ഏക സത്യസഭയുടെ അംഗങ്ങളാണ്. -ദൈവത്തിന്റെ വാഗ്ദത്വങ്ങളായ രക്ഷയുടെയും
പരിശുദ്ധാത്മാവിന്റെയും തുല്യ പങ്കാളികളും, ഓഹരിക്കാരുമാണ്.
'യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്‌ത്രീയെന്നോ വ്യത്യാസമില്ല; നിങ്ങളെല്ലാവരും യേശുക്രിസ്‌തുവില്‍ ഒന്നാണ്.'
ഗലാ 3 : 28
അങ്ങനെയാണെങ്കിൽ ക്രിസ്ത്യാനികൾക്കിടയിൽ ഇത്രയധികം സഭകളുടെയും ഗ്രൂപ്പുകളുടെയും ആവശ്യമെന്താണ്?
ശുഭാശംസകൾ!
ഏ. പി. ജോർജച്ചൻ