'ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ഥവാക്കിനും വിധിദിവസത്തില്‍ കണക്കു കൊടുക്കേണ്ടിവരും.
നിന്റെ വാക്കുകളാല്‍ നീ നീതീകരിക്കപ്പെടും; നിന്റെ വാക്കുകളാല്‍ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.'
മത്തായി 12 : 36-37
ശ്രദ്ധയോടുകൂടെ സംസാരിക്കുന്ന വാക്കുകളെക്കാൾ, അലസമായി പറയുന്ന വാക്കുകൾ ഒരാളുടെ ഉള്ളിലിരുപ്പ് കൂടുതലായി വെളിപ്പെടുത്തും.
നമ്മുടെ വാക്കുകൾ ദൈവം രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്, ന്യായവിധി ദിവസത്തിൽ അതുവീണ്ടും കേൾപ്പിക്കും. നമ്മുടെ ന്യായവിധി, നമ്മുടെ വാക്കുകളുടെ കൂടിയും അടിസ്ഥാനത്തിലായിരിക്കും. കാരണം നമ്മൾ അലസമായി പറയുന്ന വാക്കുകൾ യഥാർത്ഥത്തിൽ നമ്മൾ ആരാണെന്നതിന്റെ വാഗ്മയ സാക്ഷ്യമാണ് .
വളരെ ശക്തമായ ഒരു അവയവമാണ് നാവ്, വാക്കുകൾക്ക് നിത്യമായ പരിണതഫലങ്ങളുണ്ട്. ലെറ്റസ് മൈൻഡ് ഔർ വേർഡ്‌സ്!
'ജീവനെ നശിപ്പിക്കാനും പുലര്‍ത്താനും നാവിന് കഴിയും;
അതിനെ സ്‌നേഹിക്കുന്നവന്‍ അതിന്റെ ഫലം അനുഭവിക്കേണ്ടിവരും.'
സുഭാഷിതങ്ങള്‍ 18 : 21
'അങ്ങനെ തന്നേ നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു. കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു!
നാവും ഒരു തീ തന്നേ; അതു നമ്മുടെ അംഗങ്ങളുടെ കൂട്ടത്തിൽ അനീതിലോകമായി ദേഹത്തെ മുഴുവൻ മലിനമാക്കി ജീവചക്രത്തിന്നു തീ കൊളുത്തുകയും നരകത്താൽ അതിന്നു തീ പിടിക്കയും ചെയ്യുന്നു. 'യാക്കോബ് 3:5-6
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ